Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രളയബാധിത...

പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്​ ബാലാവകാശ കമീഷ​െൻറ ഊരുണർത്തൽ

text_fields
bookmark_border
പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബാലാവകാശ കമീഷൻെറ ഊരുണർത്തൽ ശ്രീകണ്ഠപുരം: കുട്ടികളുടെ സുരക്ഷയുടെയും ബാലനീതിയുടെയും കാര്യത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ മികച്ച രീതിയിലാണ് ഇടപെടുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശ കമീഷന്‍ നടത്തുന്ന ഊരുണര്‍ത്തല്‍ പരിപാടി ശ്രീകണ്ഠപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമീഷൻെറ അടുത്തകാലത്തെ ഇടപെടലുകള്‍ സമൂഹത്തില്‍ ഏറെ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയ ദുരിതം കുട്ടികളിലുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളും സാമൂഹിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് ഊരുണര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചതെന്ന് കമീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻെറ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ശിശു സംരക്ഷണ യൂനിറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഊരുണർത്തലുമായി ബന്ധപ്പെട്ട് നടന്ന സംവാദത്തില്‍ പങ്കെടുത്ത എഴുന്നൂറോളം കുട്ടികളില്‍ അഞ്ഞൂറോളം പേര്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. ചെങ്ങളായി, പയ്യാവൂര്‍, ഏരുവേശ്ശി, മയ്യില്‍ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെയും ശ്രീകണ്ഠപുരം നഗരസഭയിലെയും ഗോത്ര മേഖലകളിലെ സ്കൂൾ കുട്ടികളാണ് പങ്കെടുത്തത്. പരിപാടിയില്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. കെ. രത്‌നകുമാരി, ജില്ല പഞ്ചായത്ത് അംഗം പി.കെ. സരസ്വതി, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. വിജയകുമാര്‍, കമീഷന്‍ അംഗങ്ങളായ ഡോ.എം.പി. ആൻറണി, ഫാ. ഫിലിപ്പ് പരക്കാട്ട്, പി.ആര്‍.ഒ ആര്‍. വേണുഗോപാല്‍, ടെക്‌നിക്കല്‍ ഓഫിസര്‍ ഡോ. സുമ നായര്‍, ഇരിക്കൂര്‍ എ.ഇ.ഒ പി.പി. ശ്രീജന്‍, എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി.കെ. സുരേഷ്, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ എം.പി. അബ്ദുൽ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story