Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 11:33 PM GMT Updated On
date_range 30 Oct 2019 11:33 PM GMTആർ. വൈഷ്ണവ് ചന്ദ്രക്ക് ദേശീയ പുരസ്കാരം
text_fieldsമാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മികച്ച വിദ്യാർഥി പ്രതിഭകളെ കണ്ടെത്താൻ നടപ്പിലാക്കിയ പ്രധാനമന്ത് രി ഇന്നോവേറ്റിങ് ലേണിങ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പള്ളൂർ സൻെറ് തെരേസ ഹയർസെക്കൻഡറി സ്കൂളിലെ ആർ.വൈഷ്ണവ് ചന്ദ്രക്ക് ദേശീയ പുരസ്കാരം ലഭിച്ചു. പെർഫോമിങ് ആർട്സ് വിഭാഗത്തിൽ ശാസ്ത്രീയ സംഗീതത്തിലാണ് ധ്രുവ് പുരസ്കാരം നേടിയത്. കേന്ദ്ര സർക്കാർ രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന വിദ്യാർഥി പ്രതിഭകൾക്കുള്ള ദേശീയ പുരസ്കാരത്തിന് 60 വിദ്യാർഥികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതുച്ചരി സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത വൈഷ്ണവ് ബംഗളൂരു ഐ.എസ്.ആർ.ഒവിലും ന്യൂഡൽഹിയിലും നടന്ന രാജ്യാന്തര പ്രശസ്തരുടെ അഭിമുഖത്തിൽ പങ്കെടുത്താണ് ദേശീയ പുരസ്കാരത്തിന് അർഹത നേടിയത്. പുരസ്കാര ജേതാക്കളെ രാജ്യം ധ്രുവ് താര എന്ന പേരിലാണ് അറിയപ്പെടുക. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ആർ.വെങ്കയ്യ നായിഡു അവാർഡ് നൽകി. സംഗീതാചാര്യൻ യു. ജയൻെറ ശിക്ഷണത്തിലാണ് ശാസ്ത്രീയ സംഗീതം പരിശീലിക്കുന്നത്. പള്ളൂരിലെ എം. രാമചന്ദ്രൻെറയും സൻെറ് തെരേസ സ്കൂൾ അധ്യാപിക ലക്ഷ്മി ആർ. നായരുടെയും മകനാണ്. ഗൗതംചന്ദ്ര സഹോദരനാണ്.
Next Story