Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആർ.സി.ഇ.പി കരാർ...

ആർ.സി.ഇ.പി കരാർ കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണം

text_fields
bookmark_border
പാനൂർ: കർഷകർക്ക് ദുരിതം നൽകി സമ്പദ് വ്യവസ്ഥയെ താറുമാറാക്കുന്ന പ്രാദേശിക സംയോജിത ഉൽപന്ന കൈമാറൽ (ആർ.സി.ഇ.പി) ഉടമ്പടി കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് കേരള കർഷക സംഘം പാനൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ കാർഷിക മേഖലകളിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ചും പാടേ തകരുന്ന സമ്പദ് വ്യവസ്ഥകളെ കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും സർക്കാർ മുന്നോട്ടുവരണമെന്നും സമ്മേളനം അഭ്യർഥിച്ചു. സമ്മേളനം കേരള കർഷകസംഘം ജില്ല സെക്രട്ടറി പനോളി വൽസൻ ഉദ്ഘാടനം ചെയ്തു. പാനൂർ ഏരിയ പ്രസിഡൻറ് എ.വി. ബാലൻ അധ്യക്ഷത വഹിച്ചു. പി. പ്രകാശൻ രക്തസാക്ഷി പ്രമേയവും വി.പി. നാണു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.വി മാലിനി, കമല ശ്രീധരൻ, ജില്ല വൈസ് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല, ജില്ല കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ, എൻ.ആർ. സക്കീന എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി.പി. രാജൻ സ്വാഗതം പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഇന്ന് വൈകീട്ടോടെ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story