Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2019 11:32 PM GMT Updated On
date_range 29 Oct 2019 11:32 PM GMTസംസ്ഥാന പാതയോരം കാടുകയറുന്നു
text_fieldsശ്രീകണ്ഠപുരം: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയോരങ്ങൾ കാടുകയറി അപകടാവസ്ഥയിൽ. റോഡിലെ വളവുകളിൽ കാടുപടർന്ന് ഡ് രൈവർമാർക്ക് എതിർ ദിശയിലെ വണ്ടികളുമായി പരസ്പരം കാണാൻ പറ്റാത്ത നിലയിലാണ്. കരിമ്പം, കുറുമാത്തൂർ, നെടുമുണ്ട, നിടുവാലൂർ, ചേരൻകുന്ന്, കണിയാർവയൽ എന്നിവിടങ്ങളിലെ പാതയോരങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്. പല സ്ഥലങ്ങളിലും മെക്കാഡം ടാറിങ്ങിന് മുകളിൽവരെ കാടുമൂടിയിട്ടുണ്ട്. നടപ്പാത പോലുമില്ലാത്ത റോഡായതിനാൽ വൻ അപകടക്കെണിയാണുള്ളത്. നിടുവാലൂർ മുതൽ ചേരൻകുന്ന് പള്ളിവരെയും ഹംസപീടിക വരെയുമുള്ള പാതയോരത്തുകൂടി കാൽനടക്കാർക്ക് പോലും ബുദ്ധിമുട്ടാണ്. നേരത്തെ ചെങ്ങളായി പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തകർ ഇവിടെ കാടുതെളിയിക്കാറുണ്ടായിരുന്നു. സന്നദ്ധ സംഘടനകളും ഈ ഭാഗങ്ങളിൽ ഒട്ടേറെ തവണ കാടുവെട്ടിെത്തളിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിൻെറ തികഞ്ഞ കെടുകാര്യസ്ഥത കാരണം ഇത്തവണ ആരും രംഗത്തിറങ്ങിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ അപകടങ്ങളുണ്ടാകുന്നതിനുമുമ്പ് കാട് വെട്ടിത്തെളിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡരിക് സംരക്ഷണത്തിൻെറ ഭാഗമായി വൻ തുക സർക്കാർ അനുവദിക്കുന്നുണ്ടെങ്കിലും അവയൊന്നും ചെലവഴിക്കുന്നില്ലെന്നതിൻെറ കാഴ്ചയാണ് സംസ്ഥാന്ന പാതയിലടക്കം കാണുന്നത്.
Next Story