Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിക്ക് മെസേജ് അയച്ച...

യുവതിക്ക് മെസേജ് അയച്ച യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
തലശ്ശേരി: യുവതിയുടെ ഫോണിേലക്ക് മെസേജ് അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും മൊബൈൽഫോണും എ.ടി.എം കാർഡും പണവും അപഹരിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ കെ.പി. യൂനിസ് (30), കസ്റ്റംസ് റോഡിലെ കൊളത്ത്താലി വീട്ടിൽ സുനീർ (31), കോടിേയരി പാറാൽ സ്വദേശി കളത്തിൽ പൊന്നമ്പറത്ത് വീട്ടിൽ പി. മരക്കാർ എന്ന അലി (48) എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ബിനുമോഹൻ, അഷറഫ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. മട്ടന്നൂർ ആലച്ചേരി കീച്ചേരിയിലെ റസിയ മൻസിലിൽ കെ.കെ. മുഹമ്മദ് റയീസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മട്ടന്നൂർ സ്വദേശിനിയായ അധ്യാപികക്കാണ് ഇയാൾ മൊബൈൽ ഫോണിൽ മെസേജ് അയച്ചത്. യുവതി ഇക്കാര്യം സംഘത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് യുവതി വിളിച്ചത് പ്രകാരം തലശ്ശേരി ബാറിൽ എത്തിയ റയീസിനെ സംഘം കൂട്ടിക്കൊണ്ടുപോയി പെണ്ണ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കൈവശമുണ്ടായ ഫോണും എ.ടി.എം കാർഡും ലൈസൻസും 1200 രൂപയും തട്ടിയെടുത്തു. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ കൊന്നുതള്ളുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്രൂരമായി മർദിച്ചശേഷം റയീസ് എത്തിയ ഓട്ടോയും ഗുണ്ടാസംഘം തട്ടിയെടുത്തു. റയീസിൻെറ പരാതി ലഭിച്ച് അന്വേഷണം ഊർജിതമാക്കുന്നതിനിടെ ചൊവ്വാഴ്ച െപാലീസിൻെറ വാഹന പരിശോധനയിലാണ് സുനീർ പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാളെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റയീസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൻെറ ചുരുളഴിഞ്ഞത്. ഇയാൾ എക്സൈസ് സംഘത്തെ ആക്രമിച്ചതുൾെപ്പടെ നിരവധി കേസിലെ പ്രതിയാണ്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. യുവതി ഉൾെപ്പടെ എട്ടോളം പേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഡിവൈ.എസ്.പി വേണുഗോപാൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story