Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2019 11:32 PM GMT Updated On
date_range 28 Oct 2019 11:32 PM GMTമഹിള കോൺഗ്രസ് പ്രതിഷേധ ജ്വാല
text_fieldsതളിപ്പറമ്പ്: വാളയാർ സംഭവത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കാൻ കേസിൽ പുനരന്വേഷണം നടത്തുക, കേസ് അട്ടിമറിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, പ്രതികൾക്കായി ഹാജരായ ശിശുക്ഷേമ സമിതി ചെയർമാനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ കേന്ദ്രങ്ങളിൽ അമ്മമാരുടെ പ്രതിഷേധ ജ്വാല സംഘടിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനവും ജ്വാലയും നടന്നു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ടൗൺ സ്ക്വയറിന് മുന്നിൽ സമാപിച്ചു. തുടർന്ന് മെഴുകുതിരി തെളിച്ച് നടത്തിയ പ്രതിഷേധ ജ്വാല മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കുഞ്ഞമ്മ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. സരസ്വതി, സുനിജ ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി കെ. നബീസ ബീവി, വത്സല പ്രഭാകരൻ, കെ. നിഷ, സൗമിനി നാരായണൻ എന്നിവർ നേതൃത്വം നൽകി.
Next Story