Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ടി.പി റോഡിലെ...

കെ.എസ്.ടി.പി റോഡിലെ അപകടപരമ്പരകൾക്ക് പരിഹാരം കാണണം -^കോൺഗ്രസ്

text_fields
bookmark_border
കെ.എസ്.ടി.പി റോഡിലെ അപകടപരമ്പരകൾക്ക് പരിഹാരം കാണണം --കോൺഗ്രസ് പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി--പിലാത്തറ കെ.എസ്.ട ി.പി റോഡിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും നിർമാണപ്രവൃത്തികൾ പൂർത്തീകരിച്ചില്ല. ഇതുവരെയായി മുപ്പതോളം പേരുടെ മരണത്തിനിടയാക്കിയ റോഡിൽ കഴിഞ്ഞ ദിവസവും മാധ്യമവാഹനം അപകടത്തിൽപെട്ട് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന റോഡുകളിലും കവലകളിലും അടിയന്തരമായും ഡിവൈഡറുകൾ സ്ഥാപിക്കണം. അമിതവേഗത്തിൽ പോകുന്ന വാഹനങ്ങളെ കണ്ടെത്താൻ നിരീക്ഷണക്കാമറ സ്ഥാപിക്കുമെന്ന് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥാപിച്ചില്ല. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും പ്രവർത്തനരഹിതമാണെന്നും പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. കെ.എസ്.ടി.പി പ്രവൃത്തികളില്‍ നടത്തിവരുന്ന അഴിമതികള്‍ക്ക് സർക്കാറും ഉദ്യോഗസ്ഥരും ഒത്താശചെയ്യുന്നതായാണ് കാണുന്നത്. അഴിമതിയിൽ പ്രത്യേക അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. പാപ്പിനിശ്ശേരി മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗം ഡി.സി.സി ജനറൽ െസക്രട്ടറി കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കൂക്കിരി രാജേഷ്, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. അജിത്ത്, മണ്ഡലം പ്രസിഡൻറ് എം.സി. ദിനേശൻ, പി. ചന്ദ്രൻ, എം. അബ്ദുറഹ്മാൻ ഹാജി, കെ.വി. ഉണ്ണികൃഷ്ണൻ, ജാഫർ മങ്കടവ്, കെ.കെ. ജലീൽ, ഷഫീക്ക് മാങ്കടവ്, നിഷിൽ കുമാർ, പി.വി. നാസില തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story