Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2019 11:32 PM GMT Updated On
date_range 27 Oct 2019 11:32 PM GMTകൃത്രിമ കാൽ വിതരണം
text_fieldsതലശ്ശേരി: ലയൺസ് ക്ലബിൻെറ നേതൃത്വത്തിൽ കൃത്രിമ കാൽ വിതരണം നടത്തി. തലശ്ശേരി നഗരസഭ ചെയർമാർ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. അഡീഷനൽ കാബിനറ്റ് സെക്രട്ടറി കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.എസ്. രാജീവ് മുഖ്യാതിഥിയും വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ഒ.വി. സനൽ വിശിഷ്ടാതിഥിയുമായി. പ്രശസ്ത സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ നാദാപുരം പൊലീസ് അസി.കമീഷണർ പ്രജീഷ് തോട്ടത്തിലിനെ ചടങ്ങിൽ ആദരിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ എ.ജെ. മാത്യു, ഡോ.സുചിത്ര സുധീർ, കാബിനറ്റ് സെക്രട്ടറി രാമചന്ദ്രൻ, ടി.കെ. രജീഷ്, അനൂപ്, എ.എൽ. അലോജ് എന്നിവർ സംസാരിച്ചു. തലശ്ശേരി ലയൺസ് ക്ലബ് പ്രസിഡൻറ് പ്രദീപ് പ്രതിഭ സ്വാഗതവും സെക്രട്ടറി പി.വി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുളള 186 പേർക്കാണ് കൃത്രിമ കാലുകൾ വിതരണം ചെയ്യുന്നതെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ടി.പി. രാജീവൻ, കൺവീനർ കെ.പി. രാജീവ്, ട്രഷറർ രാജഗോപാൽ എന്നിവർ അറിയിച്ചു.
Next Story