Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2019 11:31 PM GMT Updated On
date_range 27 Oct 2019 11:31 PM GMTഅനുമോദനവും ഉപഹാര സമർപ്പണവും
text_fieldsപെരിങ്ങത്തൂർ: കണ്ണംവള്ളി ഫ്രൻറ്സ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ വായനശാലയിലെ ആദ്യകാല സജീവ പ്ര വർത്തകർക്കുള്ള ആദരായനവും മികച്ച വനിത വേദി പ്രവർത്തകക്കുള്ള അനുമോദനവും ഇ.കെ. നായനാർ സ്മാരക ഹാളിൽ നടത്തി. തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.പി. പ്രദീപ് കുമാർ ഉദ്ഘാടനവും വിവിധ വിജയികൾക്കുള്ള ഉപഹാര വിതരണവും നിർവഹിച്ചു. പാനൂർ നഗരസഭ കൗൺസിലർ കെ.കെ. വിജയൻ അധ്യക്ഷത വഹിച്ചു. പവിത്രൻ മൊകേരി, സുരേഷ് ബാബു മാസ്റ്റർ, എൻ.കെ. ഭാസ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.കെ. ശ്രീധരൻ മാസ്റ്റർ സ്വാഗതവും കെ.കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
Next Story