Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുഴലിക്കാറ്റ്:...

ചുഴലിക്കാറ്റ്: വട്ടിപ്രം മേഖലയിൽ കൃഷിനാശം

text_fields
bookmark_border
കൂത്തുപറമ്പ്: കനത്ത മഴയിലും കാറ്റിലും മാങ്ങാട്ടിടം മേഖലയിൽ കനത്തനാശം. മാങ്ങാട്ടിടം വട്ടിപ്രം 117ൽ രണ്ടുദിവസങ് ങളിലായുണ്ടായ കനത്ത കാറ്റിൽ മൂവായിരത്തോളം വാഴകളാണ് നശിച്ചത്. പത്തോളം കർഷകരുടെ കുലച്ച നേന്ത്രവാഴയാണ് കാറ്റിൽ നശിച്ചത്. വടക്കേരമ്മൽ എം. ശ്രീധരൻെറ 850ഓളം വാഴകളിൽ 30 വാഴ മാത്രമാണ് ബാക്കിയുള്ളത്. അവശേഷിക്കുന്ന വാഴകൾ ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ടെന്ന് ശ്രീധരൻ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും കർഷകർ വിളകൾ ഇൻഷുറൻസ് ചെയ്യണമെന്നും അസി.കൃഷി ഓഫിസർ ആർ. സന്തോഷ് കുമാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story