Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2019 11:31 PM GMT Updated On
date_range 26 Oct 2019 11:31 PM GMTഅധ്യാപക ഒഴിവ്
text_fieldsതലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി ഗണിതം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 28ന് രാവിലെ 10.30ന്. കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ കേസ് തലശ്ശേരി: പത്തുവയസ്സുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഒളിച്ചോടിയ യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) പ്രകാരം ധർമടം പൊലീസ് കേസെടുത്തു. യുവതി കാമുകനൊപ്പം ചെന്നൈയിലാണുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 18നാണ് യുവതി തലശ്ശേരിയിലെ കാമുകനൊപ്പം ഒളിച്ചോടിയത്. ഭർത്താവിൻെറ പരാതിയെ തുടർന്ന് ധർമടം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയിൽ ഒരാഴ്ചക്കുശേഷം കമിതാക്കൾ ഇരുവരും പൊലീസിൽ ഹാജരായി. കേസെടുത്തതിനാൽ യുവതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതിയിൽനിന്ന് കാമുകൻെറ കൂടെയാണ് സ്വന്തം ഇഷ്ടപ്രകാരം യുവതി പോയത്. അന്നേദിവസം ഇരുവരും തലശ്ശേരിയിൽനിന്ന് അപ്രത്യക്ഷമായി. തുടർന്ന് ഭർത്താവ് തലശ്ശേരി ജെ.എഫ്.സി.എം കോടതിയെ സമീപിച്ചു. നിയമപ്രകാരം മകളെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള മാതാവ് അത് നിർവഹിക്കാതെ ഒളിച്ചോടിയെന്നും ഇവർക്കും ഇതിന് പ്രേരണ നൽകിയ കാമുകനെതിരെയും കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്തി കേസെടുക്കാൻ ധർമടം പൊലീസിന് നിർദേശം നൽകുകയായിരുന്നു.
Next Story