Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2019 11:31 PM GMT Updated On
date_range 25 Oct 2019 11:31 PM GMTനാടകോത്സവത്തിന് ഒരുങ്ങി കുഞ്ഞിമംഗലം ഗ്രാമം
text_fieldsപയ്യന്നൂർ: ഷൂട്ടേഴ്സ് കുഞ്ഞിമംഗലം ആതിഥ്യമരുളുന്ന നാലാമത് അഖിലകേരള പ്രഫഷനൽ നാടകോത്സത്തിന് ഒരുനാട് ഒരുങ്ങി. ശ നിയാഴ്ച മുതൽ 30വരെ കുഞ്ഞിമംഗലം ഗവൺമൻെറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ പി. രാഘവൻ മാസ്റ്റർ നഗറിലും കുഞ്ഞിമംഗലം നാരായണൻ മാസ്റ്റർ രംഗവേദിയിലുമാണ് നാടകങ്ങൾ അരങ്ങേറുക. ശനിയാഴ്ച വൈകീട്ട് ഏഴിന് നാടകനടൻ കണ്ണൂർ വാസൂട്ടി നാടകോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം 'ജീവിതപാഠം' അരങ്ങേറും. 27ന് വള്ളുവനാട് നാദത്തിൻെറ 'കാരി', 28ന് കണ്ണൂർ നാടകസംഘം അവതരിപ്പിക്കുന്ന 'കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും', 29ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിൻെറ 'ദൂരം' എന്നീ നാടകങ്ങൾ അരങ്ങേറും. 30ന് സമാപന സമ്മേളനത്തിൽ ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകം 'അമ്മ' അരങ്ങിലെത്തും.
Next Story