Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2019 11:31 PM GMT Updated On
date_range 25 Oct 2019 11:31 PM GMTജി.ഡി മാഷ് പുരസ്കാരം ജില്ല സെൻട്രൽ ലൈബ്രറിക്ക്
text_fieldsകണ്ണൂർ: ലൈബ്രറി കൗൺസിൽ മുൻ ജില്ല സെക്രട്ടറിയും അധ്യാപകപ്രസ്ഥാനത്തിൻെറ നേതാവുമായിരുന്ന ജി.ഡി മാഷുടെ സ്മരണക്ക ായുള്ള രണ്ടാമത് പുരസ്കാരത്തിന് ജില്ല സെൻട്രൽ ലൈബ്രറിയെ തെരഞ്ഞെടുത്തു. പയ്യന്നൂർ വേമ്പു സ്മാരക ലൈബ്രറിയാണ് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്. മികച്ച യുവജനവേദി പ്രവർത്തിക്കുന്ന ലൈബ്രറിക്കാണ് ഈ വർഷത്തെ പുരസ്കാരം. 29ന് പയ്യന്നൂർ വേമ്പു സ്മാരക ലൈബ്രറിയിൽ നടക്കുന്ന ജി.ഡി മാഷ് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണംചെയ്യും. വിവിധ വേദികൾ പ്രവർത്തിക്കുന്ന ജില്ല സെൻട്രൽ ലൈബ്രറിയിൽ 60 ലക്ഷത്തോളം രൂപ വിലവരുന്ന 40,000ത്തോളം പുസ്തകങ്ങളുണ്ട്. 2261 അംഗങ്ങളുമുള്ള ലൈബ്രറിയിൽ നിത്യേന നൂറുകണക്കിനാളുകൾ പത്രവായനക്കുമെത്തുന്നുണ്ട്. പ്രളയബാധിത മേഖലയിൽ യുവജനവേദി നടത്തിയ മികച്ച പ്രവർത്തനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. യുവജനവേദിയും കാഴ്ച ഫിലിം സൊസൈറ്റിയും ചേർന്ന് ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ എല്ലാവർഷവും അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കാറുണ്ട്. ചരിത്ര കോർണർ, നിയമ സഹായവേദി, നിയമകോർണർ എന്നിവയും ലൈബ്രറിയിൽ പ്രവർത്തിക്കുന്നുണ്ട്. എ. പങ്കജാക്ഷൻ കൺവീനറും കോർപറേഷൻ കൗൺസിലർ ഇ. ബീന ചെയർപേഴ്സനുമായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്. സി. ജഗദീഷ് ചെയർമാനും അരുൺ ചിടങ്ങിൽ കൺവീനറുമായുള്ള യുവജനവേദിയും പ്രവർത്തിക്കുന്നു.
Next Story