Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2019 11:32 PM GMT Updated On
date_range 23 Oct 2019 11:32 PM GMTഉപയോഗശൂന്യമായ കിടക്കകൾ പുഴയിൽ തള്ളുന്നതായി പരാതി
text_fieldsആലക്കോട്: ഉപയോഗശൂന്യമായ കിടക്കകൾ മറ്റു മാലിന്യത്തോടൊപ്പം രയരോം പുഴയിൽ തള്ളുന്നതായി പരാതി. രാത്രിയുടെ മ റവിൽ തള്ളുന്ന ഈ കിടക്കകൾ നനഞ്ഞ് കുതിർന്ന് ദുർഗന്ധം വമിക്കുന്നത് അന്തരീക്ഷ മലിനീകരണത്തോടൊപ്പം രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നു. മാസങ്ങൾക്കുമുമ്പും കിടക്കകൾ രയരോം പുഴയിൽ വലിച്ചെറിഞ്ഞ സംഭവമുണ്ടായിട്ടുണ്ടെങ്കിലും ആരുടെയും പേരിൽ നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരീക്ഷണ കാമറ സ്ഥാപിക്കുന്നവർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് പലതവണ നിർദേശം ഉയർന്നുവെങ്കിലും നടപ്പായിട്ടില്ല. ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റ്യൻ, മാത്യു വാഴയിൽ, സജി കൊന്നക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു. എൻ.എസ്.എസ് വളൻറിയർമാർ പൊതിച്ചോറ് നൽകി ആലക്കോട്: അഗതികൾക്കും തൊഴിലാളികൾക്കും പൊതിച്ചോറ് നൽകി പാഥേയം പദ്ധതി സൻെറ് ജോസഫ്സ് ഹയർസെക്കൻഡറി എൻ.എസ്.എസ് വളൻറിയർമാർ നടപ്പാക്കി. വീട്ടിൽനിന്ന് കൊണ്ടുവരുന്ന പൊതിച്ചോറിനൊപ്പം ഒരു പൊതികൂടി കൊണ്ടുവന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആലക്കോട് അരങ്ങം ഭാഗങ്ങളിലാണ് പൊതിച്ചോറ് നൽകിയത്. വളൻറിയർമാരായ അനിറ്റ ജെയിസൺ, റോസ് മേരി, ബിജു, മാത്യു ബിജു, സാം തോമസ്, അർജുൻ ബിജ, പ്രിൻസിപ്പൽ കെ.ജി. ഭട്ടതിരി, പ്രോഗ്രാം ഓഫിസർ ജബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.
Next Story