Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2019 11:32 PM GMT Updated On
date_range 23 Oct 2019 11:32 PM GMTറോഡ് റോളർ കേടുവരുത്തി
text_fieldsbookmark_border
ചെറുപുഴ: റോഡ് നവീകരണപ്രവൃത്തിക്കായി കരാറുകാര്‍ എത്തിച്ച റോഡ് റോളര്‍ സാമൂഹികവിരുദ്ധര്‍ കേടുവരുത്തി. മഞ്ഞക്ക ാട-്-തിരുമേനി-മുതുവം റോഡ് നവീകരണം കരാറെടുത്ത ഇരിക്കൂര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയുടെ സോയില്‍ കോംപാക്ടര്‍ റോളറിൻെറ ടയറാണ് കഴിഞ്ഞദിവസം രാത്രി സാമൂഹികവിരുദ്ധര്‍ കേടുവരുത്തിയത്. വായുവും വെള്ളവും നിറക്കുന്നതും ഉയര്‍ന്ന മര്‍ദം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമാണ് ഇത്തരം ടയറുകള്‍. ഒരു ടയറിന് മാത്രം 75,000 രൂപ വിലവരും. തിരുമേനി മലങ്കര സൻെറ് മേരീസ് പള്ളിക്ക് സമീപം റോഡ് പണി നടക്കുന്നിടത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു റോഡ് റോളര്‍. മണ്ണുമാന്തി ഉപയോഗിച്ച് ഉയര്‍ത്തി നിരവധി പേരുടെ സഹായത്തോടയാണ് ടയര്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായത്. ഉടമ ചെറുപുഴ പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story