Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2019 11:32 PM GMT Updated On
date_range 23 Oct 2019 11:32 PM GMTകണക്കുകൾ പുനഃപരിശോധിക്കാൻ നോട്ടിസ്: വ്യാപാരികൾ മന്ത്രിമാർക്ക് നിവേദനം നൽകി
text_fieldsതലശ്ശേരി: കാലഹരണപ്പെട്ട കണക്കുകൾ പുനഃപരിശോധിക്കുന്നതിനും പിഴയടക്കുന്നതിനും വ്യാപാരികൾക്ക് നോട്ടിസയക്കുന് ന നികുതിവകുപ്പിൻെറ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ് ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യമന്ത്രി തോമസ് ഐസക്ക് എന്നിവർക്ക് നിവേദനം നൽകി. മുമ്പ് നല്ലനിലയിൽ ക്ലോസ് ചെയ്ത കണക്കുകളാണ് വീണ്ടും ഒരു പ്രൈവറ്റ് ഏജൻസിയെ വെച്ച് പുനഃപരിശോധിക്കാൻ സെയിൽ ടാക്സ് ഉദ്യോഗസ്ഥർ തയാറായിട്ടുള്ളത്. ഇത് പല വ്യാപാരികളെയും പ്രശ്നത്തിലേക്ക് തള്ളിവിടുകയാണ്. ഇക്കാര്യം അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. നോട്ട് നിരോധനം, സാമ്പത്തിക-വ്യാപാര മാന്ദ്യം എന്നിവകൊണ്ടുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നതിനിടയിൽ വ്യാപാരികൾക്ക് പ്രളയസെസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നും വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു. പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ്, ജനറൽ സെക്രട്ടറി സാക്കിർ കാത്താണ്ടി, ട്രഷറർ കെ.പി. രവീന്ദ്രൻ, സി.സി. വർഗീസ്, പി.പി. ചിന്നൻ, പി.കെ. നിസാർ, കെ.എൻ. പ്രസാദ്, ആഷിഖ്, കെ.പി. നജീബ്, അബ്ദുൽറഹ്മാൻ, സുഹൈൽ, നൗഷൽ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
Next Story