Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2019 11:33 PM GMT Updated On
date_range 22 Oct 2019 11:33 PM GMTബഹുജന കൂട്ടായ്മ
text_fieldsപയ്യന്നൂർ: പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ 18ഓളം ചെറുകിട കച്ചവടക്കാരെ ഭീമമായ തുക വാടക ആവശ്യപ്പെട്ട് കുടി യൊഴിപ്പിക്കാൻ കെട്ടിടമുടമ നടത്തുന്ന ശ്രമത്തിനെതിരെ സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീടികസംരക്ഷണ സംഘടിപ്പിച്ചു. പീടികസംരക്ഷണ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ഐ. മധുസൂദനൻ ഉദ്ഘാടനംചെയ്തു. പി.വി. കുഞ്ഞപ്പൻ അധ്യക്ഷതവഹിച്ചു. വ്യാപാരികൾ ഇേപ്പാൾ നൽകിവരുന്ന വാടകയുടെ നൂറും ഇരുന്നൂറും ഇരട്ടി വർധനയാണ് മുൻകാല പ്രാബല്യത്തോടെ ഉടമ ആവശ്യപ്പെടുന്നത്. വാടക വർധനയിലൂടെ ഓരോ കച്ചവടക്കാരനും ഏഴുലക്ഷം മുതൽ ഒരുകോടിയോളം രൂപവരെ ബാധ്യതയുള്ളവരായി മാറിയിട്ടുണ്ട്. ആറുകോടിയിലധികം രൂപയാണ് 18 കച്ചവടക്കാരോട് ഉടമ ആവശ്യപ്പെട്ടിട്ടുള്ളത്. കാലോചിതവും മാന്യവുമായ വർധന നൽകാൻ വ്യാപാരികൾ തയാറാണെന്നിരിക്കെ അവരെ ആശ്രയിച്ചുകഴിയുന്നവരെ വഴിയാധാരമാക്കാനും സർവസ്വവും പിടിച്ചെടുക്കാനുമാണ് ഉടമകൾ ശ്രമിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കൂട്ടായ്മയിൽ ഡി.കെ. ഗോപിനാഥ്, കെ.ടി. സഹദുല്ല, കെ.വി. ബാബു, പി. ജയൻ, ടി.സി.വി. ബാലകൃഷ്ണൻ, പി.വി. ദാസൻ, ബി. സജിത് ലാൽ, എ.വി. തമ്പാൻ, ഇഖ്ബാൽ പോപുലർ, എം.പി. തിലകൻ എന്നിവർ സംസാരിച്ചു. കെ.യു. വിജയകുമാർ സ്വാഗതവും വി. നന്ദകുമാർ നന്ദിയും പറഞ്ഞു.
Next Story