Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2019 11:33 PM GMT Updated On
date_range 22 Oct 2019 11:33 PM GMTമദ്യവുമായി പിടിയിൽ
text_fieldsആലക്കോട്: അനധികൃത മദ്യവിൽപനക്കിടെ 11 കുപ്പി മാഹി വിദേശമദ്യം സഹിതം ഒരാളെ ആലക്കോട് പൊലീസ് അറസ്റ്റ്ചെയ്തു. ഉദ യഗിരിയിലെ സോജനെ (38) ആണ് എസ്.ഐ എം.വി. ഷിജുവും സംഘവും അറസ്റ്റ്ചെയ്തത്. മാഹിയിൽനിന്ന് സ്ഥിരമായി മദ്യം കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്ചെയ്തു. എ.എസ്ഐ ദിനേശൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുരേഷ്, സുജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ആലക്കോട് വിദ്യാഭ്യാസ ഉപജില്ല അനുവദിക്കണം ആലക്കോട്: മലയോരമേഖലയുടെ ആസ്ഥാനമായ ആലക്കോട് കേന്ദ്രമായി വിദ്യാഭ്യാസ ഉപജില്ല അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ആലക്കോട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പെരുമ്പടവിൽ നടന്ന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.പി. ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. ബാബുജോസഫ് അധ്യക്ഷത വഹിച്ചു. ചാക്കോ മുല്ലപ്പള്ളി, ടി.ജി. വേണുഗോപാൽ, റെജി, ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബാബുജോസഫ് (പ്രസിഡൻറ്), ടി.ജി. വേണുഗോപാൽ (സെക്രട്ടറി), കെ.വി. ജനാർദനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Next Story