Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2019 11:33 PM GMT Updated On
date_range 21 Oct 2019 11:33 PM GMTസത്യഗ്രഹം തുടങ്ങി
text_fieldsപെരിങ്ങോം: പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേനയിൽ പ്രവർത്തിക്കുന്ന പാറമടകളും ക്രഷറുകളും അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് പെടേന ജനകീയ സമിതി പഞ്ചായത്ത് ഓഫിസ് മാർച്ച് സംഘടിപ്പിച്ചു. അനിശ്ചിതകാല സത്യഗ്രഹവും തുടങ്ങി. സമരം പരിസ്ഥിതി പ്രവർത്തകൻ നോബിൾ പൈകട ഉദ്ഘാടനം ചെയ്തു. ഇ. അയ്യൂബ് അധ്യക്ഷത വഹിച്ചു. പെരിങ്ങോം ടൗൺ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു. സേവ് കേരള കാമ്പയിൻ കമ്മിറ്റി, ഹിന്ദു ഐക്യവേദി, പരിസ്ഥിതി സമിതി, സി.എം.പി എന്നീ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
Next Story