Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2019 11:32 PM GMT Updated On
date_range 21 Oct 2019 11:32 PM GMTകിഴുന്നപ്പാറ ഡിസ്പെൻസറി യാഥാർഥ്യമാക്കണം
text_fieldsതോട്ടട: കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽ 35ാം ഡിവിഷനിൽ വർഷങ്ങൾക്കുമുമ്പ് പാതിവഴിയിൽ ഉപേക്ഷിച്ച ഡിസ്പെൻസറി യാഥാർഥ ്യമാക്കാൻ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തോട്ടട ബ്രാഞ്ച് കമ്മിറ്റി മേയർക്ക് നിവേദനം നൽകി. പ്രദേശത്തുള്ള ചെറിയ ക്ലിനിക്കുകൾ ചികിത്സക്ക് രോഗികളോട് ഭീമമായ ഫീസ് ഈടാക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രയാസത്തിലാക്കുകയാണ്. ഡിസ്പെൻസറി യാഥാർഥ്യമായാൽ തോട്ടട, ഏഴര, മുനമ്പ്, തെരുവ്, നാറാണത്ത്, ആലിങ്കൽ, കിഴുന്ന, ഭഗവതി മുക്ക് എന്നീ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് രോഗികൾക്കു ഗുണകരമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഉറപ്പു നൽകി. ഭാരവാഹികളായ റൗഫ് മൊയ്‌ഹുദ്ദിൻ, മുഹമ്മദ് ശരീഫ്, സെയീം അസീസ്, സംറീദ് തങ്ങൾ, നൗഫൽ കിഴുന്നപ്പാറ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
Next Story