Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി-വളവുപാറ...

തലശ്ശേരി-വളവുപാറ റോഡിൽ സിഗ്​നൽ ലൈറ്റുകൾ റെഡി

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി-വളവുപാറ റോഡരികുകളിൽ സോളാർ ബ്ലിങ്കർ ലൈറ്റ് സിഗ്നൽ സംവിധാനം നിലവിൽ വന്നു. തലശ്ശേരി മുതൽ പൂക്കോട് വരെയുള്ള ഭാഗങ്ങളിൽ ലൈറ്റ് സ്ഥാപിച്ചു. ബാക്കിയുള്ള ഭാഗങ്ങളിലും ലൈറ്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. വാഹനാപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഗ്നലുകൾ സ്ഥാപിക്കുന്നത്. 24 മണിക്കൂറും പ്രവർത്തനയോഗ്യമായിരിക്കും സോളർ ബ്ലിങ്കർ ലൈറ്റ് സിഗ്നലുകൾ. വളവുപാറ റോഡിലെ പ്രധാന കവലകളിലും അപകടസാധ്യതയുള്ള ഭാഗങ്ങളിലുമാണ് നിലവിൽ ബ്ലിങ്കർ ലൈറ്റ് സിഗ്നലുകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 100 എണ്ണമാണ് പ്രവർത്തനസജ്ജമാക്കുന്നത്. വളവുപാറ റോഡിൽ കൂടുതൽ അപകടമരണം നടന്ന കതിരൂർ മേഖലയിലാണ് അടുത്തടുത്തായി കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story