Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:33 PM GMT Updated On
date_range 20 Oct 2019 11:33 PM GMTഗുരുവിലാസം ബേസിക് യു.പി പ്രാദേശിക പി.ടി.എ യോഗം
text_fieldsbookmark_border
തലശ്ശേരി: വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക് യു.പി സ്കൂൾ പ്രാദേശിക പി.ടി.എ എസ്.എൻ പുരത്ത് 'അയൽപക്കം' എന്ന പേരിൽ സംഘടിപ്പിച്ചു. പനോളി വത്സലൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. ബൈജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക എ.പി. പ്രസീദ കുമാരി, പനോളി ആണ്ടി, കെ.പി. രാജൻ, ഇ. ജിജേഷ് എന്നിവർ സംസാരിച്ചു. സൈക്കോതെറപ്പിസ്റ്റ് എ.വി. രത്നകുമാർ, കെ. സുരേന്ദ്രൻ എന്നിവർ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസെടുത്തു. യോഗത്തിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് പാഷൻ ഫ്രൂട്ട് തൈ വിതരണം നടത്തി 'പാഷൻ ഫ്രൂട്ട് ഗ്രാമം' പദ്ധതിക്ക് തുടക്കമിട്ടു. ശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കുട്ടികൾ തയാറാക്കിയ ഡിറ്റർജൻറുകളും വിതരണം ചെയ്തു. എസ്.എൻ പുരത്തുള്ള മുഴുവൻ വിദ്യാർഥികൾക്കും ലൈബ്രറിയിൽ മെംബർഷിപ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story