Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:33 PM GMT Updated On
date_range 20 Oct 2019 11:33 PM GMTനാടൻ ഭക്ഷണ-വിത്ത് തിരിച്ചറിയൽ മത്സരം
text_fieldsതലശ്ശേരി: ലോക ഭക്ഷ്യദിനത്തിൻെറ ഭാഗമായി മലർവാടി ബാലസംഘം പാലിശ്ശേരി യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ അമ്മമാർക്ക് നാട ൻ ഭക്ഷണവിഭവങ്ങളുടെ മത്സരവും ബാലസംഘം അംഗങ്ങൾക്ക് വിത്തുകളുടെ തിരിച്ചറിയൽ മത്സരവും നടത്തി. പാലിശ്ശേരി ദിശ ഹാളിൽ നടന്ന മത്സരത്തിൽ മലർവാടി യൂനിറ്റ് കോ ഓഡിനേറ്റർമാരായ കെ.പി. ഷാനവാസ്, പി.കെ. ജമീല, ജമാഅത്ത് വനിത സെക്രട്ടറി നസ്രീൻ ബാനു, എസ്.ഐ.ഒ ഭാരവാഹികൾ പി.പി. സഹൽ, അംജിദ് ഖാലിദ്, പ്രോഗ്രാം കൺവീനർമാരായ ദാന റാസിഖ്, പി.പി. സബീന അർശാദ് എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി പാലിശ്ശേരി ഘടകം പ്രസിഡൻറ് കെ.എം. അഷ്ഫാഖ്, ബയാനുൽ ഇസ്ലാം മദ്റസ പ്രിൻസിപ്പൽ റാഷിദ് അംബാലി, മലർവാടി ക്യാപ്റ്റന്മാരായ റിഹാൻ, നാഷിദ്, സഹ്റ, ടീൻ ഇന്ത്യ ക്യാപ്റ്റൻ റിസ്വാൻ, ആത്തിഫ് എന്നിവർ പങ്കെടുത്തു. മത്സര വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും 27ന് വൈകീട്ട് നാലരക്ക് പാലിശ്ശേരി ദിശ ഹാളിൽ നടക്കും.
Next Story