Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2019 11:32 PM GMT Updated On
date_range 19 Oct 2019 11:32 PM GMTസമൂഹമാധ്യമങ്ങള്‍ പ്രതിരോധത്തിെൻറപുതിയ മുഖം തുറക്കുന്നു -ഡോ. എസ്. ശാരദക്കുട്ടി
text_fieldsസമൂഹമാധ്യമങ്ങള്‍ പ്രതിരോധത്തിൻെറപുതിയ മുഖം തുറക്കുന്നു -ഡോ. എസ്. ശാരദക്കുട്ടി പയ്യന്നൂര്‍: സമൂഹമാധ്യമങ്ങള്‍ പ്രതിരോധത്തിൻെറ പുതിയ മുഖം തുറക്കുന്നുവെന്ന് ഡോ. എസ്. ശാരദക്കുട്ടി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ച വായനാവിചാരം പാനല്‍ ഷോ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. സമൂഹത്തിൻെറ നെറികേടിനെതിരെ പ്രതികരിക്കാന്‍ സാധാരണക്കാരന് സമൂഹമാധ്യമങ്ങള്‍ അവസരം ഒരുക്കുകയാണ്. നല്ല വായനയുള്ള സ്ത്രീകളെ തളച്ചിടാന്‍ ഒരു ശക്തിക്കും കഴിയില്ല. സ്ത്രീകള്‍ക്കെതിരെ സമാനതകള്‍ ഇല്ലാത്ത അക്രമങ്ങള്‍ പെരുകുേമ്പാള്‍ അവര്‍ക്ക് വായനയുടെ പുതിയ ലോകമാണ് സമൂഹമാധ്യമങ്ങള്‍ തുറന്നിടുന്നതെന്നും അതുവഴി പ്രതികരണത്തിൻെറ പുതിയ ലോകം തുറക്കാന്‍ അവര്‍ക്കാകുമെന്നും ശാരദക്കുട്ടി പറഞ്ഞു. സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാലന്‍ അധ്യക്ഷതവഹിച്ചു. ഡോ. എ.സി. ശ്രീഹരി ആമുഖഭാഷണം നടത്തി. നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ടി.പി. കുഞ്ഞിക്കണ്ണന്‍, ഇ.പി. രാജഗോപാലന്‍, വി.എന്‍. ഗോപി, എ. ശ്രീധരന്‍, അച്യുതന്‍ പുത്തലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വായനക്കാരുടെ അനുഭവവിവരണം നടന്നു. ഞായറാഴ്ച നടക്കുന്ന സെമിനാര്‍ ഡോ. കെ.പി. മോഹനന്‍ ഉദ്ഘാടനംചെയ്യും. വായനയുടെ ചരിത്രത്തിൻെറ വിവിധ നാള്‍വഴികളെക്കുറിച്ച് ഡോ. കെ.എന്‍. ഗണേശ്, ഡോ. പി.കെ. രാജശേഖരന്‍, ഇ.പി. രാജഗോപാലന്‍, സി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. പയ്യന്നൂര്‍ നഗരസഭ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് വായനയുടെയും ചരിത്രത്തെയും പ്രക്രിയയെയും കേന്ദ്രമാക്കി സെമിനാര്‍ നടത്തുന്നത്.
Next Story