Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2019 11:32 PM GMT Updated On
date_range 18 Oct 2019 11:32 PM GMTഅനധികൃത മണൽക്കടത്ത് പിടികൂടി
text_fieldsപാപ്പിനിശ്ശേരി: അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പാപ്പിനിശ്ശേ രി പാറക്കൽ കടവിൽവെച്ച് വെള്ളിയാഴ്ച പുലർച്ചയാണ് മണൽ കയറ്റുകയായിരുന്ന ടിപ്പർലോറി വളപട്ടണം പൊലീസ് പിടികൂടിയത്. മണൽവേട്ടക്കിടയിൽ ടിപ്പർ ലോറിയിലും കടവിലുമുണ്ടായിരുന്ന അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. കടവിലുണ്ടായിരുന്ന ഒരു തോണി പൊലീസ് സംഘം അടിച്ചു തകർത്തു. മറ്റൊരു തോണി പൊലീസിനെ കണ്ടപ്പോൾ മണൽ വാരുന്നവർ തന്നെ പുഴയിൽ താഴ്ത്തി. ഈ മണൽ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പാപ്പിനിശ്ശേരി സ്വദേശി ജാസിഫിനെതിരെ കേസെടുത്തു.
Next Story