Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 11:31 PM GMT Updated On
date_range 17 Oct 2019 11:31 PM GMTകോണ്‍ഫറന്‍സ് ഹാൾ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
തളിപ്പറമ്പ്: മുന്‍ എം.എല്‍.എ കെ.പി. രാഘവ പൊതുവാളിൻെറ സ്മരണാര്‍ഥം തൃച്ചംബരം കള്‍ചറല്‍ സൻെറര്‍ നിര്‍മിച്ച കോണ്ഫ റന്‍സ് ഹാളിൻെറ ഉദ്ഘാടനം വെള്ളിയാഴ്ച സി.പി.എം ജില്ല സെകട്ടറി എം.വി. ജയരാജന് നിര്‍വഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാഘവ പൊതുവാളിൻെറ ഫോട്ടോ ലൈബ്രറി കൗണ്‍സിൽ മുന്‍ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന് നമ്പ്യാര്‍ അനാച്ഛാദനം ചെയ്യും. ഉദിനൂര്‍ ജ്വാല തിയറ്റേഴ്സിൻെറ മര്‍ഫി, ജ്വാല കരുവാക്കോടിൻെറ ബാവുള്‍ എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. പ്രാദേശിക കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് എം.വി. ജനാര്ദനന്, ടി.എന്‍. രാധാകൃഷ്ണന്, പി. രമേശന്, സി. രമേശന് എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story