Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2019 11:32 PM GMT Updated On
date_range 16 Oct 2019 11:32 PM GMTസംഗീതരത്നം പുരസ്‌കാരം പണ്ഡിറ്റ് രമേഷ് നാരായണന്
text_fieldsകണ്ണൂര്‍: ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്ര സംഗീതസംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണന് കണ്ണൂർ സംഗ ീതസഭയുടെ സംഗീതരത്നം -2019 പുരസ്‌കാരം. 51,000 രൂപയും പ്രശ്‌സതിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് കണ്ണൂര്‍ സംഗീതസഭ പ്രസിഡൻറ് കെ. പ്രമോദ്, ചെയർമാൻ കെ.പി. ജയപാലൻ മാസ്റ്റർ എന്നിവര്‍ അറിയിച്ചു. ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍ ഉള്‍പ്പെടെ സംഗീതത്തിൻെറ വ്യത്യസ്തമേഖലകളിലെ മികവു പരിഗണിച്ചാണ് അവാര്‍ഡ്. കലാമണ്ഡലം ബിനോജ്, കലാമണ്ഡലം ജ്യോതി മനോജ്, സന്തോഷ് കുമാർ ചേർത്തല എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ത്യാഗരാജ സംഗീതോത്സവം സമാപന ദിവസമായ ഡിസംബർ 29ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഡോ. ഹേമ നാരായണാണ് രമേഷ് നാരായണൻെറ ഭാര്യ. മക്കളായ മധുവന്തിയും മധുശ്രീയും അറിയപ്പെടുന്ന ഗായകരാണ്.
Next Story