Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2019 11:32 PM GMT Updated On
date_range 16 Oct 2019 11:32 PM GMTകുടുംബവഴക്ക്; കൊറ്റാളിയിൽ യുവതിക്ക് കുത്തേറ്റു
text_fieldsകണ്ണൂർ: കൊറ്റാളിയിൽ കുടുംബവഴക്കിനെ തുടർന്ന് യുവതിക്ക് കുത്തേറ്റു. കൊറ്റാളിയിലെ റോഷിദക്കാണ് (31) ബുധനാഴ്ച രാത്ര ി കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊറ്റാളിക്കാവിനു സമീപം താമസിക്കുന്ന ഭർത്താവ് കെ. ഷൈനേഷിനെതിരെ (41) വധശ്രമത്തിന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
Next Story