Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്ലാബില്ലാത്ത ഓവുചാൽ...

സ്ലാബില്ലാത്ത ഓവുചാൽ അപകടഭീഷണിയാകുന്നു

text_fields
bookmark_border
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് കുളംബസാറിലെ കടവ് റോഡിൽ ഓവുചാൽ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും സ്ലാ ബ് ഇടാത്തത് അപകട ഭീഷണിയാകുന്നു. ഓവുചാലിൽ ചൊവ്വാഴ്ച വൈകീട്ട് കാർ വീണ് അപകടമുണ്ടായി. ഗതാഗതം പൂർണമായും നിരോധിച്ചാണ് കൾവർട്ടിൻെറയും ഓവുചാലിൻെറയും പ്രവൃത്തി നടത്തിയത്. എന്നാൽ, ഓവുചാലിന് സ്ലാബിടാൻ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായി. നിരവധിതവണ പഞ്ചായത്തിൽ നാട്ടുകാരും വ്യാപാരികളും പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വ്യാപാരസ്ഥാപനങ്ങളുള്ള പ്രദേശത്ത് വാഹനങ്ങൾ നിർത്തി എന്തെങ്കിലും വാങ്ങാൻപോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഇത് കച്ചവടത്തെ സാരമായി ബാധിക്കുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. ഓവുചാലിന് ഉടൻ സ്ലാബിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story