Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമത്സ്യബന്ധന...

മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി

text_fields
bookmark_border
കണ്ണൂർ: നടപ്പാക്കുന്നു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത യാനങ്ങളുടെയും എൻജിനുകളുടെയും ഇന്‍ഷുറന്‍സാണ് 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യാനങ്ങള്‍ 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം. എൻജിനു മാത്രമായി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതല്ല. എൻജിനും യാനത്തിനും രജിസ്‌ട്രേഷന്‍/ലൈസന്‍സ് ഉണ്ടായിരിക്കണം. ഒരു മത്സ്യത്തൊഴിലാളിയുടെ പരമാവധി രണ്ട് യാനവും ഒരു യാനത്തിന് പരമാവധി രണ്ട് എൻജിനും മാത്രമാണ് ആനുകൂല്യത്തിന് തെരഞ്ഞെടുക്കുക. യാന ഉടമസ്ഥന്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളയാളായിരിക്കണം. കെ.എം.എഫ്.ആര്‍ ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ അനുവര്‍ത്തിച്ചുള്ള മത്സ്യബന്ധന യാനവും എൻജിനുമായിരിക്കണം. ഗുണഭോക്താക്കള്‍ പ്രീമിയം തുകയുടെ 10 ശതമാനം ഗുണഭോക്തൃവിഹിതമായി നല്‍കണം. ഒരു വര്‍ഷത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ. അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫിസുകള്‍ മുഖേനയാണ് വിതരണംചെയ്യുന്നത്. ഒക്‌ടോബര്‍ 22ന് വൈകുന്നേരം അഞ്ചുമണി വരെ അതത് മത്സ്യ ഓഫിസുകളിലും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും ഫിഷറീസ് അസി. ഡയറക്ടര്‍, കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനിലും അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2731081.
Show Full Article
TAGS:LOCAL NEWS 
Next Story