Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Oct 2019 4:33 AM GMT Updated On
date_range 15 Oct 2019 4:33 AM GMTമാഹിപ്പള്ളിയിൽ രഥഘോഷയാത്ര; ഭക്തിയോടെ ആയിരങ്ങൾ
text_fieldsമാഹി: സൻെറ് തെരേസ ദേവാലയത്തിലെ തിരുനാളിൻെറ സുപ്രധാനദിനമായ തിങ്കളാഴ്ച രാത്രി എേട്ടാടെ മയ്യഴിയമ്മയുടെ ദീപാലംകൃതമായ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണത്തിന് തുടക്കംകുറിച്ചു. ഫാ. ജോസഫ് അനിൽ, ഫാ. ജിതിൻ ജോൺ എന്നിവർ വിശുദ്ധയുടെ തിരുശേഷിപ്പ് വഹിച്ച് പ്രദക്ഷിണത്തിൽ പങ്കെടുത്തു. ലാൻസിമൻെറസ്, ബെന്നി റോഡ്രിഗ്സ്, പ്രശാന്ത് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ രൂപകൽപനചെയ്ത രഥത്തിൻെറ പ്രവർത്തനത്തിൽ ജോയ് ജോർജ്, റോബിൻസൻ, ജോഷ്യ, ശ്രീജിത്ത്, സെബാസ്റ്റ്യൻ, ശെൽവരാജ്, നിജിൽ പുത്തലം എന്നിവർ പങ്കാളികളായി. പരിപാടികൾക്ക് സ്റ്റാൻലി ഡിസിൽവ, നിക്സൺ, കെ.ഇ. ലാൻസിമൻെറസ്, റോയ് ജോസ്, ബെന്നി മാത്യു, സാജു ജോസഫ്, ജോൺസൺ ഫർണാണ്ടസ്, ജോസ് പുളിക്കൽ, ബെന്നി റോഡ്രിഗ്സ്, ശ്രീജിത്ത്, എറിക് സാംസൺ, റോയ് ഫർണാണ്ടസ് എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ മെത്രാൻ ഫാ. ജെയിംസ് ആനാപ്പാറമ്പിലിന് ഫാ. ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സജി സാമുവൽ, ജോസ് പുളിക്കൽ, ട്രീസ സേവ്യർ എന്നിവർ നേതൃത്വം നൽകി. ആലപ്പുഴ രൂപത അധ്യക്ഷൻ ഫാ. ജെയിംസ് ആനാപറമ്പിലിൻെറ മുഖ്യകാർമികത്വത്തിൽ ദിവ്യബലി നടന്നു. സഹകാർമികരായി ഫാ. ജോസ് പുളിക്കത്തറ, ഫാ. ജോസഫ് വാണ്ടർ, ഫാ. ഗ്രേഷ്യസ്, ടോണി, ഫാ. തോമസ്, ഫാ. ലോറൻസ് എന്നിവർ ബലിയർപ്പണത്തിൽ പെങ്കടുത്തു.
Next Story