Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡയാലിസിസ് യൂനിറ്റ്...

ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം

text_fields
bookmark_border
തലശ്ശേരി: ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച ഡയാലിസിസ് യൂനിറ്റ് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി പ്രസിഡൻറ് മമ്പറം ദിവാകരന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ. വിനു ഗോപാലിൻെറ നേതൃത്വത്തില്‍ മികച്ച പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്മാരുടെ സേവനം ഇവിടെ ഡയാലിസിസ് യൂനിറ്റിൽ ലഭ്യമാകും. അഞ്ച് മെഷിനറിയാണ് യൂനിറ്റിലുള്ളത്. ദിവസേന നാല് ഘട്ടങ്ങളിലായി 20 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷാലിറ്റി കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഡയാലിസിസ് യൂനിറ്റ് കൂടുതല്‍ വിപുലീകരിക്കുമെന്ന്് പ്രസിഡൻറ് അറിയിച്ചു. പാമ്പിന്‍ വിഷ ചികിത്സ വിഭാഗവും ആശുപത്രിയില്‍ ആരംഭിക്കും. വാര്‍ത്തസമ്മേളനത്തില്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെ.പി.എ. സിദ്ദീഖ്, ജനറല്‍ മാനേജര്‍ ഒ. ദാമോദരന്‍, പി.ആര്‍.ഒ സജിത്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story