Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2019 5:02 AM IST Updated On
date_range 30 Sept 2019 5:02 AM ISTസി.ഐയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടാനേതാവ് കീഴടങ്ങി
text_fieldsbookmark_border
സി.ഐയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടാനേതാവ് കീഴടങ്ങി ഇരവിപുരം: പൊലീസ് ഇൻസ്പെക്ടറെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഗുണ്ടാനേതാവും കൂട്ടാളിയും പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുപ്രസിദ്ധഗുണ്ടയും നിരവധി കേസുകളിൽ പ്രതിയുമായ മുണ്ടയ്ക്കൽ പെരുമ്പള്ളി തൊടിയിൽ മംഗൽപാണ്ഡേ എന്ന എബിൻ പെേരര (30), ഇയാളുടെ കൂട്ടാളി പള്ളിമുക്ക് സ്വദേശി നിയാസ് (29) എന്നിവരാണ് കീഴടങ്ങിയത്. അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായ മംഗൽപാണ്ഡേ ഇരവിപുരം സി.ഐയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഇയാൾക്കായി തിരച്ചിൽ നടത്തവെയാണ് പാലക്കാട്ട് കീഴടങ്ങിയത്. ഇയാളുടെ വീട് മജിസ്ട്രേറ്റിൻെറ സാന്നിധ്യത്തിൽ പൊലീസ് സീൽ ചെയ്യുകയും ഇയാൾക്ക് സാമ്പത്തികസഹായം നൽകിയിരുന്നവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കുത്തുകേസുമായി ബന്ധപ്പെട്ട് സാക്ഷിയെ ഭീഷണിപ്പെടുത്തിയതിൻെറ പേരിൽ ഇയാളുടെ മാതാവിനെതിരെ കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് കീഴടങ്ങിയത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നു. നിയാസിൻെറ പേരിലും കേസുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് െപാലീസ് തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story