Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2019 11:32 PM GMT Updated On
date_range 29 Sep 2019 11:32 PM GMTകണ്ണൂർ ദസറക്ക് വർണാഭമായ തുടക്കം
text_fieldsകണ്ണൂർ: ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും പി.ആർ.ഡി, സാംസ്‌കാരിക വകുപ്പ്, കുടുംബശ്രീ, ഫോക് ലോർ അക്കാദമി, ലൈബ്രറി കൗൺസിൽ, സഹകരണവകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന . ഒക്‌ടോബർ ഏഴുവരെ കണ്ണൂർ ടൗൺസ്‌ക്വയറിൽ നടക്കുന്ന കണ്ണൂർ ദസറക്ക് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തിരി തെളിയിച്ചു. മേയർ സുമ ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ. സുധാകരൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ ടി.വി. സുഭാഷ്, ജില്ല പൊലീസ് മേധാവി പ്രതീഷ്‌കുമാർ, അഡ്വ. ലിഷ ദീപക്, ജിതീഷ് ജോസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ലാസിക്കൽ ഡാൻസ്, കുച്ചിപ്പുടി, കലാസന്ധ്യ എന്നിവ അരങ്ങേറി. എല്ലാ ദിവസവും വൈവിധ്യമാർന്ന പരിപാടികൾ കണ്ണൂർ ദസറയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിൽ നടക്കുന്ന പരിപാടികളിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ കലാകാരന്മാർ അണിനിരക്കും. എല്ലാ ദിവസവും വൈകീട്ട് ആറുമണി മുതൽ കണ്ണൂർ ടൗൺ സ്‌ക്വയറിലാണ് പരിപാടികൾ. കലാപരിപാടികൾക്ക് പുറമെ കുടുംബശ്രീ ഒരുക്കുന്ന വിപണനമേള, ഫുഡ്‌കോർട്ട് എന്നിവ ടൗൺ സ്‌ക്വയറിലുണ്ടാകും.
Next Story