Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2019 11:32 PM GMT Updated On
date_range 29 Sep 2019 11:32 PM GMTനീറ്റ് പരീക്ഷതട്ടിപ്പ്; ഇടനിലക്കാരനായ ഡോക്ടർ അറസ്റ്റിൽ
text_fieldsനീറ്റ് പരീക്ഷതട്ടിപ്പ്; ഇടനിലക്കാരനായ ഡോക്ടർ അറസ്റ്റിൽ UPDATED///ATTN: ALL/ PAGE07ലെ ഈ വാർത്ത മാറ്റി നൽകണം. നീറ്റ് പരീക്ഷ തട് ടിപ്പ്: മുഖ്യ ഇടനിലക്കാരനായ ഡോക്ടർ അറസ്റ്റിൽ അറസ്റ്റിലായവരിൽ മലയാളി വിദ്യാർഥിയും കോയമ്പത്തൂർ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിൽ മുഖ്യ ഇടനിലക്കാരനെന്നു സംശയിക്കുന്ന ഡോക്ടർ അറസ്റ്റിൽ. വെല്ലൂർ ജില്ലയിൽ ആശുപത്രി നടത്തുന്ന ഇദ്ദേഹത്തെ തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസാണ് ഞായറാഴ്ച അറസ്റ്റ്ചെയ്തത്. ഈ ഡോക്ടറാണ് ആൾമാറാട്ടത്തിന് സൗകര്യമൊരുക്കിയതെന്ന് സംശയിക്കുന്നു. കേസിൽ അറസ്റ്റിലായവരിൽ മലയാളി വിദ്യാർഥിയും പിതാവും ഉൾപ്പെടും. എസ്.ആർ.എം മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ തൃശൂർ സ്വദേശി രാഹുൽ, പിതാവ് ഡേവിസ് എന്നിവരാണ് അറസ്റ്റിലായത്. ഇടനിലക്കാരനായി പ്രവർത്തിച്ച പരിശീലനകേന്ദ്രം നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി ജോർജ് ജോസഫിന് 20 ലക്ഷം രൂപ കൈമാറിയതായാണ് പൊലീസിന് ഇവർ മൊഴിനൽകിയത്. രാഹുലിനുവേണ്ടി ഡൽഹിയിലാണ് പരീക്ഷയെഴുതിയത്. ഇത്തരത്തിൽ അനധികൃതമായി വിദ്യാർഥികൾ പ്രവേശനം നേടിയ നാലു മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് സി.ബി.സി.െഎ.ഡി പൊലീസ് സമൻസയച്ചു. തിങ്കളാഴ്ച തേനി സി.ബി.സി.െഎ.ഡി ഒാഫിസിൽ ഹാജരാവാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതി തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ മുഴുവൻ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. കേസിൽ ഇതുവരെ ഒമ്പതുപേരാണ് അറസ്റ്റിലായത്. ആൾമാറാട്ടം നടത്തി ധർമപുരി മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ഇംറാൻ ഒളിവിലാണ്. അതേസമയം, പരീക്ഷ നടത്തിയ നാഷനൽ ടെസ്റ്റിങ് ഏജൻസിയോ ഇന്ത്യൻ മെഡിക്കൽ കൗൺസിലോ പ്രതികരിക്കാത്തത് വിവാദമായിട്ടുണ്ട്.
Next Story