Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2019 11:33 PM GMT Updated On
date_range 28 Sep 2019 11:33 PM GMTവി.കെ. ചന്തു അനുസ്മരണം
text_fieldsകൂത്തുപറമ്പ്: സി.പി.എമ്മിൻെറ ആദ്യകാല നേതാവും മുൻ കൂത്തുപറമ്പ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന വി.കെ. ചന്തുവിൻെറ അഞ്ചാം ചരമവാർഷികത്തിൻെറ ഭാഗമായി പ്രകടനവും വളൻറിയർ മാർച്ചും സംഘടിപ്പിച്ചു. അടിയറപ്പാറയിലെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും വളൻറിയർ മാർച്ചും നടന്നു. പൊതുയോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എൻ.കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എം. സുരേന്ദ്രൻ, കെ. ധനഞ്ജയൻ, കെ. ലീല, കെ.പി.വി. പ്രീത, എം. സുകുമാരൻ, പനോളി മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
Next Story