Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജലസംരക്ഷണം: ത്രിദിന...

ജലസംരക്ഷണം: ത്രിദിന യുവജന ക്യാമ്പിന്​ തുടക്കം

text_fields
bookmark_border
മാഹി: പരിസ്ഥിതിയും ജലസംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കാൻ മാഹി നെഹ്റു യുവകേന്ദ്ര യും പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയും ചേർന്ന് യുവജനങ്ങൾക്കായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പിനു തുടക്കമായി. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പിൻെറ ഉദ്ഘാടനം പ്രധാനാധ്യാപകനും ചലച്ചിത്ര പിന്നണി ഗായകനുമായ എം. മുസ്തഫ നിർവഹിച്ചു. മാഹി നെഹ്റു യുവകേന്ദ്ര യൂത്ത് കോഒാഡിനേറ്റർ കെ. രമ്യ അധ്യക്ഷത വഹിച്ചു. കെ.വി. സന്ദീവ് കുമാർ, വി.പി. പ്രദീപൻ, കെ. സുജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന്, പ്രളയത്തെ ആസ്പദമാക്കി നിധിയ സുധീഷിൻെറ കേരളത്തമ്മയെന്ന ഏകാംഗ നാടകവും അരങ്ങേറി. യോഗ, വ്യക്തിത്വ വികസനം, നാടൻപാട്ടും നാട്ടറിവും, ജലസ്രോതസ്സ്, സംഭരണം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, കലാപരിപാടികൾ നടന്നു. ചിത്രരചന, ശുചീകരണ പ്രവൃത്തി എന്നിവ 29ന് രാവിലെ ഏഴുമുതൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story