Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2019 5:01 AM IST Updated On
date_range 29 Sept 2019 5:01 AM ISTശിശുരോഗ വിദഗ‌്ധരുടെ സമ്മേളനം
text_fieldsbookmark_border
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ‌് ശിശുരോഗ വിഭാഗവും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക‌്സ‌് പരിയാരവും ചേർന്ന‌് കുട്ടികളുടെ ഹോർമോൺ തകരാറുകൾ ചികിത്സിക്കുന്ന പീഡിയാട്രിക‌് എൻഡോക്രിനോളജി വിഭാഗത്തിൻെറ സമ്മേളനം ഞായറാഴ്ച പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ കെ.കെ െറസിഡൻസിയിൽ രാവിലെ 8.30ന‌് പരിയാരം മെഡിക്കൽ കോളജ‌് മുൻ പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ ഉദ‌്ഘാടനംചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള വിദഗ‌്ധ ഡോക‌്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട‌് ജില്ലകളിൽ നിന്നുമുള്ള നൂറോളം വിദഗ‌്ധർ പങ്കെടുക്കും. ഫോക്ലോർ ലേഖനമത്സരം പയ്യന്നൂർ: കുന്നരു മലയാളം വായനശാല ആൻഡ് ഗ്രന്ഥാലയം ആറാം ജന്മദിനാഘോഷത്തിൻെറ ഭാഗമായി ഡോ. എം.വി. വിഷ്ണു നമ്പൂതിരി സ്മാരക പുരസ്കാരത്തിനായുള്ള അഖില കേരള ഫോക്ലോർ ലേഖനമത്സരം നടത്തുന്നു. 5000 രൂപയും ശിൽപവുമാണ് പുരസ്കാരം. ലേഖനങ്ങൾ ഒക്ടോബർ 25നകം സെക്രട്ടറി, മലയാളം വായനശാല ആൻഡ് ഗ്രന്ഥാലയം, കാരന്താട് പി.ഒ, കണ്ണൂർ 670308 എന്ന വിലാസത്തിൽ ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story