Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡയാലിസിസ്​ യൂനിറ്റ്​...

ഡയാലിസിസ്​ യൂനിറ്റ്​ ഉദ്​ഘാടനം

text_fields
bookmark_border
കണ്ണൂർ: ഐ.ആർ.പി.സിയും എ.കെ.ജി സ്‌മാരക സഹകരണ ആശുപത്രിയും ചേർന്നുനടത്തുന്ന സൗജന്യ ഡയാലിസിസ്‌ സേവനത്തിന്‌ റിയാദ് ‌ കേളി കലാ-സാംസ്‌കാരിക വേദിയുടെ കൈത്താങ്ങ്‌. ഏഴു ലക്ഷം രൂപ ചെലവിൽ പുതിയൊരു ഡയാലിസിസ്‌ മെഷീനും ആവർത്തന ചെലവിനുള്ള സാമ്പത്തികസഹായവും സംഭാവന ചെയ്‌താണ്‌ കേളി ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്‌. വെള്ളിയാഴ്‌ച വൈകീട്ട്‌ എ.കെ.ജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ സി.പി.എം േപാളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ പുതിയ മെഷീൻ ഉദ്‌ഘാടനം ചെയ്‌തു. ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ മുഖ്യാതിഥിയായി. കേളി കലാസാംസ്‌കാരിക വേദി മുൻ രക്ഷാധികാരി പി. വത്സൻ, എ.കെ.ജി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കെ.പി. ബാലകൃഷ്‌ണ പൊതുവാൾ, ചീഫ്‌ നെഫ്രോളജിസ്‌റ്റ്‌ ഡോ. വി.പി. സത്യനാഥൻ, ഗോപിനാഥ്‌ വെങ്ങര, സുധാകരൻ കല്യാശ്ശേരി, ഇ.എം.പി. അബൂബക്കർ, ഐ.ആർ.പി.സി ചെയർമാൻ പി.എം. സാജിദ്‌, കെ. വികാസ്‌ എന്നിവർ സംസാരിച്ചു. എ.കെ.ജി ആശുപത്രി പ്രസിഡൻറ് ടി.ഐ. മധുസൂദനൻ സ്വാഗതവും ഐ.ആർ.പി.സി സെക്രട്ടറി കെ.വി. മുഹമ്മദ്‌ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story