Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:02 AM IST Updated On
date_range 28 Sept 2019 5:02 AM ISTതലശ്ശേരി നഗരസഭക്കെതിരെ മുസ്ലിംലീഗ് സമരകാഹളം
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി നഗരസഭയുടെ ജനവിരുദ്ധ സമീപനങ്ങൾക്കെതിെര മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ൽ തലശ്ശേരിയിൽ സമരകാഹളം സംഘടിപ്പിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനംചെയ്തു. 150 വർഷം പൂർത്തിയാക്കിയ തലശ്ശേരി നഗരസഭയിൽ ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ മുസ്ലിംലീഗ് നഗരസഭ ഭരിച്ചപ്പോഴുണ്ടായ നേട്ടം മാത്രമാണെന്നും സി.പി.എം ഭരണത്തിലുള്ള വികസനം ഇൻറർലോക്ക് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ മാത്രമാണെന്നും അബ്ദുൽ ഖാദർ മൗലവി പറഞ്ഞു. സി.കെ.പി. മമ്മു അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, എ.കെ. ആബൂട്ടി ഹാജി, എ.പി. മഹമൂദ്, കെ.സി. അഹമ്മദ്, എൻ. മൂസ, വി.കെ. ഹുസൈൻ, മുനവർ അഹമ്മദ്, പി.പി. സാജിത, തസ്ലീം ചേറ്റംകുന്ന്, പി.വി. റഹ്ദാദ്, ഷഹബാസ് കായ്യത്ത് എന്നിവർ സംസാരിച്ചു. സി. അഹമ്മദ് അൻവർ സ്വാഗതവും തഫ്ലീം മാണിയാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story