Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹൃദയാരോഗ്യ ദിനാചരണം:...

ഹൃദയാരോഗ്യ ദിനാചരണം: സന്ദേശറാലിയും ബോധവത്കരണ ക്ലാസും

text_fields
bookmark_border
ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് ലോക ഹൃദയാരോഗ്യ ദിനാചരണത്തിൻെറ ഭാഗമാ യി സന്ദേശറാലിയും ന്യൂ മാഹി പഞ്ചായത്ത് ഹാളിൽ ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. സന്ദേശറാലി ന്യൂ മാഹി എസ്.ഐ കെ.കെ. ശശീന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസ് ന്യൂ മാഹി വൈസ് പ്രസിഡൻറ് സി.കെ. റീജ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ഉദ്ഘാടനം നിർവഹിച്ചു. മാഹി ഗവ. ജനറൽ ആശുപത്രി ശിശുരോഗ വിദഗ്ധനും മുൻ ഐ.എം.എ സംസ്ഥാന പ്രസിഡൻറുമായ ഡോ. മുരളി മലയിൽ, മെഡിക്കൽ ഓഫിസർ ഡോ. സജിത്ത് പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കോളോറ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് അസി. സെക്രട്ടറി പി.വി. നിഷ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി‌.കെ. മനോജ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story