Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2019 11:33 PM GMT Updated On
date_range 26 Sep 2019 11:33 PM GMTനവരാത്രി ആഘോഷം
text_fieldsപയ്യന്നൂർ: ഈ വർഷത്തെ നവരാത്രി ആഘോഷത്തിന് പോത്താങ്കണ്ടം ആനന്ദഭവനമൊരുങ്ങി. അടുത്തമാസം എട്ടുവരെ നീളുന്ന കലാസാം സ്കാരിക, ആധ്യാത്മിക പരിപാടികൾക്ക് ഞായറാഴ്ച രാവിലെ തുടക്കമാകും. രാവിലെ 11ന് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കലക്ടർ ടി.വി. സുഭാഷ്, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, കെ.പി. സതീഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മുത്തപ്പൻ വെള്ളാട്ടം, മിഴാവിന്മേൽ തായമ്പക, സംഗീതകച്ചേരി എന്നിവ അരങ്ങേറും. 30ന് വൈകീട്ട് ഏഴരക്ക് ടി.എം. കൃഷ്ണയുടെ സംഗീതകച്ചേരി അരങ്ങേറും. വിജയദശമി ദിവസം രാവിലെ 10.30ന് സാംസ്കാരിക സമ്മേളനത്തിൽ അബ്ദുസ്സമദ് സമദാനി, മാമുക്കോയ, കെ.വി. മധുസൂദനൻ തുടങ്ങിയവർ പങ്കെടുക്കും.
Next Story