Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2019 11:33 PM GMT Updated On
date_range 26 Sep 2019 11:33 PM GMTപാഠം ഒന്ന് പാടത്തേക്ക്
text_fieldsകൂത്തുപറമ്പ്: സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിക്ക് മാങ്ങാട്ടിടം പഞ്ചായത്തിൽ തുടക്കമായി. വെള്ളാനപ്പൊയിൽ പാട ശേഖരത്ത് നടന്ന പരിപാടി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഷീല ഉദ്ഘാടനംചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. കൃഷ്ണൻ, എൻ.വി. ശ്രീജ, കെ. സന്ധ്യാലക്ഷ്മി, സി. സദാനന്ദൻ, ആർ. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് കൃഷിരീതികൾ പഠിക്കാൻ പാടശേഖരത്തിലെത്തിയത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, കർഷകക്ഷേമ കാർഷിക വികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ കൂത്തുപറമ്പ് നഗരസഭതല ഉദ്ഘാടനം ആമ്പിലാട് എൽ.പി സ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനംചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. രജീഷ് അധ്യക്ഷതവഹിച്ചു. രാജൻ കുന്നുബ്രോൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ കൗൺസിലർമാരായ പി. പ്രമോദ് കുമാർ, കെ. തങ്കമണി, യു. ആനന്ദവല്ലി, കൃഷി ഓഫിസർ ടി.ടി. ബുഷറ, വി. അജിത തുടങ്ങിയവർ സംസാരിച്ചു.
Next Story