Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2019 11:33 PM GMT Updated On
date_range 25 Sep 2019 11:33 PM GMTഇസ്ലാമിക കോഴ്സ്; പുതിയ ബാച്ച് ആരംഭിച്ചു
text_fieldsതലശ്ശേരി: സ്ത്രീകൾക്കായി മതപഠനത്തിന് അവസരമൊരുക്കുന്ന തംഹീദുൽ മർഅഃ ദ്വിവത്സര കോഴ്സിൻെറ പുതിയ ബാച്ച് ആരംഭിച് ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂർ വനിത വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ തലശ്ശേരി ഇസ്ലാമിക് സൻെററിൽ ജില്ല പ്രസിഡൻറ് നിഷാദ ഇംതിയാസ് ഉദ്ഘാടനംചെയ്തു. ജില്ല സമിതിയംഗം സി.ടി. താഹിറ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ കൺവീനർ പി.സി. സഫൂറ പ്രഭാഷണം നടത്തി. തംഹീദുൽ മർഅഃ ഏരിയ കോഓഡിനേറ്റർ നസീമ സ്വാഗതം പറഞ്ഞു. സൈനബ് സഫറുല്ല ഖിറാഅത്ത് നടത്തി. കോഴ്സ് പൂർത്തിയാക്കുന്ന പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. തലശ്ശേരി ഇസ്ലാമിക് സൻെററിൽ നടത്തുന്ന പുതിയ ബാച്ചിൽ ചേരാൻ താൽപര്യമുള്ളവർ 8086567498 എന്ന നമ്പറിൽ ബന്ധപ്പെടണം. പടം......TLY ISLAMIC COURSE തംഹീദുൽ മർഅഃ കോഴ്സിൻെറ പുതിയ ബാച്ച് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് നിഷാദ ഇംതിയാസ് ഉദ്ഘാടനംചെയ്യുന്നു
Next Story