Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2019 11:32 PM GMT Updated On
date_range 24 Sep 2019 11:32 PM GMTചാത്തുക്കുട്ടി നായർ അനുസ്മരണം
text_fieldsbookmark_border
തലശ്ശേരി: സ്വാതന്ത്ര്യസമര സേനാനിയും സി.പി.െഎ നേതാവുമായിരുന്ന കെ. സംഘടിപ്പിച്ചു. സി.പി.െഎ ജില്ല അസി. സെക്രട്ടറി എ . പ്രദീപൻ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എം. ബാലൻ, പൊന്ന്യം കൃഷ്ണൻ, എ. വാസു എന്നിവർ സംസാരിച്ചു. മാനസിക ആരോഗ്യ ക്ലാസ് തലശ്ശേരി: കതിരൂർ വിന്നേഴ്സ് ലൈബ്രറിക്ക് കീഴിലുള്ള വിന്നേഴ്സ് വയോജനവേദിയുടെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. സന്തുഷ്ടമായ കുടുംബാന്തരീക്ഷം എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ഡോ. കെ.വി. ശശിധരൻ ക്ലാസെടുത്തു. ലൈബ്രറി പ്രസിഡൻറ് വി.വി. കരുണൻ അധ്യക്ഷത വഹിച്ചു. വയോജനവേദി ചെയർമാൻ പി. ചന്ദ്രൻ സ്വാഗതവും വൈസ് ചെയർമാൻ വി.പി. പ്രഭാകരൻ നന്ദിയും പറഞ്ഞു. എം. ബാലൻ സി.പി.െഎ മണ്ഡലം സെക്രട്ടറി തലശ്ശേരി: സി.പി.െഎ തലശ്ശേരി മണ്ഡലം സെക്രട്ടറിയായി എം. ബാലനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന പ്രദീപ് പുതുക്കുടി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണിത്. മണ്ഡലം അസി. സെക്രട്ടറിയായും ജില്ല കൗൺസിൽ അംഗവുമായി പ്രവർത്തിച്ചുവരുകയാണ് ബാലൻ. അഡ്വ. കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ, ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story