Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2019 5:02 AM IST Updated On
date_range 24 Sept 2019 5:02 AM ISTപ്രതിപക്ഷ നേതാവിന് സ്ഥലജലവിഭ്രാന്തി -^മന്ത്രി എം.എം. മണി
text_fieldsbookmark_border
പ്രതിപക്ഷ നേതാവിന് സ്ഥലജലവിഭ്രാന്തി --മന്ത്രി എം.എം. മണി പയ്യന്നൂര്‍: പ്രളയം മനുഷ്യസൃഷ്ടിയാണെന്ന പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന സ്ഥലജലവിഭ്രാന്തിയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഇപ്പോൾ കിഫ്ബി എന്നു കേൾക്കുന്നത് അലർജിയായിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സി.പി.എം രാമന്തളി ലോക്കല്‍ കമ്മിറ്റി കിഴക്കേവീട്ടില്‍ നാരായണിക്കായി നിർമിച്ച സ്‌നേഹവീടിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എം. മണി. കഴിഞ്ഞ പ്രളയകാലത്ത് നിർമിക്കാമെന്ന് കോൺഗ്രസ് പറഞ്ഞ 1000 വീട് എവിടെയെന്ന് അവർ വ്യക്തമാക്കണം. അവർക്ക് പ്രഖ്യാപിക്കാൻ മാത്രേമ സാധിക്കൂ. നടപ്പാക്കാനാവില്ല. രണ്ടു പ്രളയവും ഓഖി ദുരന്തവുമുണ്ടായിട്ടും വാഗ്ദാനങ്ങൾ പാലിക്കുകയാണ് പിണറായിസർക്കാർ. വിദ്യാലയങ്ങൾ തുറക്കുമ്പോൾതന്നെ പാഠപുസ്തകങ്ങൾ എത്തിക്കാനായി. ലീഗിനാകുമ്പോൾ കമീഷൻെറ പ്രശ്നമുണ്ട്. നമുക്കതില്ല. വിദ്യാഭ്യാസം കച്ചവടമാക്കിയത് യു.ഡി.എഫാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ എൽ.ഡി.എഫ് ലാഭകരമാക്കും. എന്നാൽ, യു.ഡി.എഫ് വന്നാൽ അത് തകർത്ത് കൈയിൽ തരും. കോൺഗ്രസിൻെറ മൃദുഹിന്ദുത്വ സമീപനമാണ് ബി.ജെ.പിക്ക് വളമായത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത സംഘ്പരിവാറിൻെറ പിന്മുറക്കാരനായ മോദി അമേരിക്ക എൻെറ വീടാണെന്ന് പറഞ്ഞതിൽ അത്ഭുതമില്ല. ഇതൊരുതരം നാണംകെട്ട പണിയാണ്. ഇന്ത്യക്കാരൻെറ തൊലിയുരിയുന്ന പ്രസംഗമാണ് അമേരിക്കയിൽ കണ്ടത് --മന്ത്രി മണി പറഞ്ഞു. സി. കൃഷ്ണന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനന്‍ വീടുനിർമാണത്തില്‍ സൗജന്യസേവനം നടത്തിയ നിർമാണത്തൊഴിലാളി എ.വി. ബാലന് ഉപഹാരം നൽകി. ഒ.കെ. ശശി, അഡ്വ. കെ.വി. ഗണേശന്‍, കെ.പി. മധു, എം.വി. ഗോവിന്ദന്‍, കെ. വിജീഷ്, കെ.പി.വി. രാഘവന്‍, കെ.വി. സുരേന്ദ്രന്‍, പണ്ണേരി രമേശൻ, എ. വത്സല, ബിന്ദു നീലകണ്ഠൻ എന്നിവര്‍ സംസാരിച്ചു. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ വിവിധ സംഘടനകളിലുള്‍പ്പെട്ട തൊഴിലാളികളുടേയും കോ-ഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് യൂനിയൻെറയും സി.പി.എം ബ്രാഞ്ച് കമ്മിറ്റികളുടേയും സഹകരണത്തോടെയായിരുന്നു വീടിൻെറ നിർമാണം. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം എട്ടു ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story