Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2019 11:32 PM GMT Updated On
date_range 23 Sep 2019 11:32 PM GMTപുരസ്കാരം സമ്മാനിച്ചു
text_fieldsപയ്യന്നൂർ: സ്വാതന്ത്ര്യസമര സേനാനി ടി.എം.കെ. വിഷ്ണു നമ്പീശൻ മാസ്റ്റർ പുരസ്കാരം വി.എം. ദാമോദരന് സമ്മാനിച്ചു. പയ്യ ന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ നടന്ന പുരസ്കാര സമർപ്പണവും ആദരവും നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ടി.എം.കെ. വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ മുഖ്യാതിഥിയായി.ചടങ്ങിൽ സാക്ഷരത പ്രവർത്തക കെ. ഗീതയെയും അധ്യാപകരായ പി.പി. മോഹനൻ, പി. പത്മനാഭൻ, കെ. മുഹമ്മദ് കുഞ്ഞി എന്നിവരെയും ആദരിച്ചു. ടി.എം. ബാലകേശവൻ നമ്പീശൻ, ടി.വി. രജിത, വി.ആർ.വി. ഏഴോം, കെ.വി. സുരേന്ദ്രൻ, എ.കെ.പി. നാരായണൻ, ശ്രീലത മധു എന്നിവർ സംസാരിച്ചു.
Next Story