Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2019 11:31 PM GMT Updated On
date_range 22 Sep 2019 11:31 PM GMTഅനധികൃത കച്ചവടം അവസാനിപ്പിക്കണം
text_fieldsതലശ്ശേരി: നഗരത്തിൽ ഉത്സവകാലങ്ങളിലെ അനധികൃത കച്ചവടം അവസാനിപ്പിക്കണമെന്നും ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് മതിയായ നഷ്‌ടപരിഹാരവും ബദൽ സംവിധാനവും ഉറപ്പാക്കണമെന്നും വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എ.എൻ. ഷംസീർ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. ടി.സി. ഖിലാബ് പതാക ഉയർത്തി. നഗരസഭ ചെയർമാൻ സി.കെ. രമേശൻ മുഖ്യാതിഥിയായി. ഏരിയ സെക്രട്ടറി കെ.പി. പ്രമോദ് പ്രവർത്തന റിപ്പോർട്ടും ജില്ല സെക്രട്ടറി വി. ഗോപിനാഥ് സംഘടന റിപ്പോർട്ടും കെ. കാസിം വരവ് െചലവ് കണക്കും അവതരിപ്പിച്ചു. ചാക്കോ മുല്ലപ്പള്ളി, കെ.കെ. സഹദേവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കിഴക്കയിൽ പ്രകാശൻ (പ്രസി), വിലാസൻ, ഷാഹിനി (വൈസ് പ്രസി), കെ.പി. പ്രമോദ് (സെക്ര), ടി.സി. അബ്‌ദുൽ ഖിലാബ്, സുജീഷ് (ജോ. സെക്ര), കെ. കാസിം (ട്രഷ).
Next Story