Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2019 11:34 PM GMT Updated On
date_range 21 Sep 2019 11:34 PM GMTദീപാവലിക്കുമുമ്പ് ശമ്പള കുടിശ്ശിക നൽകണം
text_fieldsമാഹി: പാസിക്, പാപ്സ്കോ ഉൾപ്പെടെയുള്ള വിവിധ കോർപറേഷനുകളിലെ ജീവനക്കാർക്ക് ലഭിക്കാനുള്ള ശമ്പള കുടിശ്ശിക ദീപാവല ിക്കു മുമ്പ് നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാർ ജീവനക്കാരുടെ സംഘടന ഫെഡറേഷൻ ഓഫ് സർവിസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അഞ്ച് വർഷമായി നിയമനം നടക്കാത്ത ഒഴിവുള്ള തസ്തികകൾ നിർത്തലാക്കുന്ന ഉത്തരവ് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായതുകൊണ്ട് സർക്കാർ ഉത്തരവ് ഉടൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. പെൻഷൻകാരുടെ എ.സി.പി/എം.എ.സി.പി പ്രകാരമുള്ള കുടിശ്ശിക 31നകം നൽകാൻ ആവശ്യമായ ഫണ്ട് ലഭ്യമാക്കുക, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡൻറ് കെ. ഹരിദാസൻ അധ്യക്ഷത വഹിച്ചു. ഇ.വി. രാമചന്ദ്രൻ, വി. മനോഹരൻ, സി.എച്ച്. സത്യനാഥൻ എന്നിവർ സംസാരിച്ചു.
Next Story