Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2019 11:34 PM GMT Updated On
date_range 21 Sep 2019 11:34 PM GMTപുനരുജ്ജീവന പാക്കേജ് സാമൂഹിക അസമത്വം ഗുരുതരമാക്കും
text_fieldsപാനൂർ: രാജ്യത്തെ സാമ്പത്തികമാന്ദ്യം നേരിടാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുനരുജ്ജീവന പാക്കേജ് സാമൂഹിക അസമത ്വം ഗുരുതരമാക്കുമെന്ന് ലോക് താന്ത്രിക് ജനതാദൾ അഖിലേന്ത്യാ സെക്രട്ടറി ഡോ. വർഗീസ് ജോർജ് പറഞ്ഞു. എൽ.ജെ.ഡി കൂത്തുപറമ്പ് മണ്ഡലം നേതൃത്വ പഠന ക്യാമ്പ് കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പി.ആർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേറ്റ് നികുതികൾ 10 ശതമാനം കുറച്ചത് രാജ്യത്തിൻെറ ചരിത്രത്തിൽ ആദ്യ സംഭവമാണ്. കുത്തകകൾക്ക് ഒരു നിയന്ത്രണവും കൂടാതെ വളരാൻ ഇത് സഹായിക്കും. കമ്പനികൾക്കുവേണ്ടി ആദായനികുതി നയത്തിൽ മാറ്റം വരുത്താനായി ഓർഡിനൻസ് പുറപ്പെടുവിച്ചത് രാജ്യചരിത്രത്തിൽ അഭൂതപൂർവമായ സംഭവമാണ്. 10 ലക്ഷം കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് കിട്ടാക്കടം വരുത്തിെവച്ച കോർപറേറ്റുകൾക്ക് ഈ സൗജന്യം വാരിക്കൊടുക്കുന്നത് ഇന്ത്യൻ സമ്പദ്ഘടനയെ തകർച്ചയുടെ പടുകുഴിയിൽ വീഴ്ത്തുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഇന്നും പ്രതീക്ഷയർപ്പിക്കുന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലാണ്. ഇടതുപക്ഷ ജനാധിപത്യ മതേതരശക്തികളെ യോജിപ്പിച്ചുകൊണ്ട് പുതിയയൊരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും ഇതിന് മുന്നൊരുക്കമായി സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തിന് മുൻകൈയെടുക്കുമെന്നും വർഗീസ് ജോർജ് പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രൻ, വി.കെ. കുഞ്ഞിരാമൻ, പി. വിമല, വി.കെ. ഗിരിജൻ, ചീളിൽ ശോഭ, എൻ.പി. ശ്രീതു, എൻ.കെ. അനിൽകുമാർ, ഒ.പി. ഷീജ, പി.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വർത്തമാനകാല ഇന്ത്യയും സോഷ്യലിസ്റ്റ് വീക്ഷണവുമെന്ന വിഷയം അവതരിപ്പിച്ചു. ഞായറാഴ്ച രാവിലെ 10ന് തൊഴിലവകാശങ്ങൾ, ആനുകൂല്യങ്ങൾ, പ്രതിസന്ധി എന്ന വിഷയം മനയത്ത് ചന്ദ്രൻ അവതരിപ്പിക്കും. തുടർന്ന് കെ.പി. മോഹനൻ സംഘടന രൂപരേഖയും പരിസ്ഥിതിസംരക്ഷണത്തിൻെറ കാലികപ്രസക്തി എന്ന വിഷയം അഡ്വ. വിനോദ് പയ്യടയും അവതരിപ്പിക്കും.
Next Story